ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് ഉദ്ഘാനം എം.എല്‍.എ പ്രൊഫ.കെ.യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു

40

ആനന്ദപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് ഉദ്ഘാനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ , 1-ാം വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍ എ.എസ്,2-ാം വാര്‍ഡ മെമ്പര്‍ നിത വത്സന്‍,8-ാം വാര്‍ഡ് മെമ്പര്‍ നിഖിത അനൂപ്,9-ാം വാര്‍ഡ് മെമ്പര്‍ മനീഷ മനീഷ,12-ാം വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്,5-ാം വാര്‍ഡ് മെമ്പര്‍ ജിനി സതീശന്‍,മുന്‍ മെമ്പര്‍ എ.എന്‍ ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍ സ്വാഗതവും 17ാം വാര്‍ഡ് മെമ്പര്‍ നിത അര്‍ജുനന്‍ നന്ദി രേഖപ്പെടുത്തി.

Advertisement