തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ വീഡിയോ റിലീസിങ്ങും ബൈക്ക് റാലിയും നടത്തി

64

ഇരിങ്ങാലക്കുട:തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ വീഡിയോ റിലീസിങ്ങും ബൈക്ക് റാലിയും പ്രശസ്ത സിനിമ താരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പയനിയർ എസ് പി സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ് ഇരിങ്ങാലക്കുട ബസ്റ്റാൻഡിൽ അരങ്ങേറി. ഇരിങ്ങാലക്കുട ബസ്റ്റാൻഡിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ല റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ടി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.തൃശൂർ റൂറൽ ക്രൈം റിക്കാർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിദാസൻ പിസി, തൃശൂർ റൂറൽ സി ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജ് ജോസ്,ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി ആർ സന്തോഷ്, കൊടുങ്ങല്ലൂർ ഡ്യൂട്ടി പോലീസ് സൂപ്രണ്ട് സലീഷ് എൻഎസ്എസ്, കെ പി ഒ എ തൃശ്ശൂർ ജില്ലാ പ്രസിഡൻറ് കെ കെ രാധാകൃഷ്ണൻ, കെ പി എ തൃശ്ശൂർ ജില്ലാ സെക്രട്ടറി വി യു സിൽജോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു കെ തോമസ് സ്വാഗതവും ഇരിങ്ങാലക്കുട ഐ എസ് എച്ച് ഒ അനീഷ് കരീം നന്ദിയും പറഞ്ഞു.

Advertisement