ഇരിങ്ങാലക്കുടയിലെ നാട്ടുത്സവമായ വർണ്ണകുടയുടെ കാൽനാട്ടുകർമ്മം നടന്നു

56

ഇരിങ്ങാലക്കുട: ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവം വർണ്ണകുടയുടെ കാൽ നാട്ടുകർമ്മം മുനിസിപ്പൽ മൈതാനിയിൽ നടന്നു.ഐ.സി.എൽ ഫിൻകോർപ്പ് എം.ഡി. കെ.ജി.അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളായ ലളിത ബാലൻ,വിജയലക്ഷ്മി വിനയചന്ദ്രൻ, ലത ചന്ദ്രൻ,ജോസ്.ജെ.ചിറ്റിലപ്പിള്ളി,കെ.എസ്.ധനേഷ്, കെ.എസ്. തമ്പി,ഷീജ പവിത്രൻ, ലത സഹദേവൻ,കെ.ആർ.വിജയ,ജിഷ ജോബി,സി.സി.ഷിബിൻ,എം.എസ്.സഞ്ജയ്,സി.എം.സാനി,ഷെല്ലി വിൽസൻ, ലേഖ ഷാജി,ലിജി സജി,രാജേഷ് അശോകൻ,സുരേഷ് അമ്മനത്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ സിമിഷ് സാഹു, അഡ്വ.പി.ജെജോബി, വി.എ.മനോജ് കുമാർ,പി.മണി, ശങ്കരൻ നാരായണൻ,ശ്രീലാൽ,പി.ആർ.സ്റ്റാൻലി,ഒഎൻ.അജിത്കുമാർ,ഷെറിൻ അഹമ്മദ്,ജയൻ അരിമ്പ്ര,ടെൽസൻ കോട്ടോളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement