കൂടൽമാണിക്യംദേവസ്വത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട്നടന്നു

62

ഇരിങ്ങാലക്കുട : കൂടൽമാണിക്യംദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 25 ഗജവീരന്മാർ അണിനിരന്ന ആനയൂട്ട്നടന്നു. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതിഹോമവും ഗജപൂജയും നടന്നു. തന്ത്രി വല്ലഭൻ നമ്പൂതിരി, മണക്കാട്ട് പരമേശ്വരൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.ദേവസം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷ വഹിച്ച യോഗത്തിൽ ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് കെ ജി അജയകുമാർ സ്വാഗതവും ഇരിങ്ങാലക്കുടക്കാരനും പ്രശസ്ത പ്രവാസി വ്യവസായിയായ തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ ഉദ്ഘാടനം നിർവഹിച്ചു . മുഖ്യാതിഥിയായി നിസാർ അഷ്റഫ് പങ്കെടുത്തു. ബോർഡ് മെമ്പർമാർ , അഡ്മിനിസ്ട്രേറ്റർ മാധ്യമപ്രവർത്തകർ നൂറുകണക്കിന് ഭക്തജനങ്ങൾ ആനയൂട്ടിന് പങ്കെടുത്തു.ആഴ്ചകളായി ആനയൂട്ട് ഭംഗിയായി നടത്തുവാൻ പ്രവർത്തിച്ച സംഘാടകസമിതിക്കും സഹകരിച്ച സഹായിച്ച എല്ലാവർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി.

Advertisement