ഇരിങ്ങാലക്കുടയുടെ പൈതൃക സംരക്ഷണത്തിനുള്ള സാങ്കേതിക പദ്ധതി ‘ലെഗാരെ’യുമായി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം

28

ഇരിങ്ങാലക്കുട: കലാസാംസ്‌കാരിക പൈതൃകത്തെ കുറിച്ച് പഠിക്കാനും ഡിജിറ്റൽ ഡോക്യൂമെന്റഷനിലൂടെ അത് സംരക്ഷിക്കാനുമുള്ള ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രൊജക്റ്റ്‌ “ലെഗാരെ” ഓഗസ്റ്റ് 13 ന് തുടക്കം കുറിച്ചു.ഹിന്ദി വിഭാഗം മേധാവി ഡോ ലിസമ്മ ജോൺ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ഗവണ്മെന്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ശ്രീവിദ്യ വട്ടറമ്പത് “പ്രാദേശിക ചരിത്രവും പൈതൃക സംരക്ഷണവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ആഷാ തോമസ് സ്വാഗതവും, ഫാക്കൽറ്റി പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ ഡോ ലിനെറ്റ് സെബാസ്റ്റ്യൻ പ്രോജക്ടിന്റെ സാദ്ധ്യതകൾ അവതരിപ്പിക്കുകയും, ഫാക്കൽറ്റി കോ ഇൻവെസ്റിഗേറ്റർ മിസ് സമീന തോമസ് നന്ദിയും രേഖപ്പെടുത്തി.

Advertisement