പുഴയെ അടുത്തറിഞ്ഞ് സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

275
Advertisement

അതിരപ്പിള്ളി: പ്രധാന വിനോദ സഞ്ചായര മേഖലയായ അതിരപ്പിള്ളി പഞ്ചായത്ത് 2 -ാം വാര്‍ഡ് കുതിരറുക്കം കനാലിന്റെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരോടൊപ്പം എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കാളികളായി. അതിരപ്പിള്ളി വനമേഖലയില്‍ നിന്നും വരുന്ന ശുദ്ധജലം ഒഴുകുന്ന കനാലിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതിനുശേഷം ചാലക്കുടി പുഴയിലൂടെയുള്ള പുഴനടത്തം കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി. പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് അംഗം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബീന സി.എ., വളണ്ടിയര്‍മാരായ ബാസില ഹംസ, റോസ്ലിന്‍ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement