കരൂപ്പടന്നഗവ: ഹൈസ്കൂളിലെ 1987 എസ്.എസ്.സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022 കരൂപ്പടന്ന ദാറുൽ ഉലൂം മദ്രസ ഹാളിൽ വെച്ച് നടത്തി

140

കരൂപ്പടന്ന:ഗവ: ഹൈസ്കൂളിലെ 1987 എസ്.എസ്.സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022
കരൂപ്പടന്ന ദാറുൽ ഉലൂം മദ്രസ ഹാളിൽ വെച്ച് നടത്തി.തുടർച്ചയായി മൂന്നാം തവണയും നൂറു മേനി കരസ്തമാക്കിയ കരൂപ്പടന്ന ഗവൺമെന്റ് ഹൈസ്കൂളിനേയും,എസ് എസ് സി ബാച്ചിലെ അംഗങ്ങളുടെ
മക്കളിൽ ഉന്നത വിജയം കൈവരിച്ച എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി തലത്തിലുള്ള
വിദ്യാർഥികളെയുമാണ് ക്യാഷവാർഡും, മെമൻ്റോയും നൽകി ആദരിച്ചത്.വെള്ളാങ്കല്ലൂർ
പഞ്ചായത്തിലെ പത്താം വാർഡ് മെമ്പർ മെമ്പറും എസ് എസ് സി ബാച്ച് ചാരിറ്റി അംഗവുമായ
നസീമ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്
എം എം മുകേഷ് ഉദ്ഘാടനവും,കരൂപ്പടന്ന ഗവ:എച്ച് എസ് എസിലെ പ്രധാന അധ്യാപികയായ
. സുഷ ടീച്ചർ മുഖ്യാതിഥിയായും പങ്കെടുത്തു. ആമിനു പ്രാർത്ഥനയും,തിലകൻ മാസ്റ്റർ സ്വാഗതവും ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹഫ്സത്ത്, പി ടി എ അംഗം നിസി ടീച്ചർ, ചാരിറ്റി വിങ്ങിൻ്റെ ചെയർമാൻ ഹുസൈൻ, സന്തോഷ്,പ്രീത, ഷെമ്മി, ഫൗസി എന്നിവർ ആശംസകളർപ്പിച്ചും സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും, ഉപഹാരം നൽകിയതിന് നന്ദിപ്രകടനവും
ഉണ്ടായിരുന്നു. എസ് എസ് സി ബാച്ചിലെ ചാരിറ്റി വിങ്ങിൻ്റെ സെക്രട്ടറി ഐഷാബി
നന്ദിയും പറഞ്ഞു .

Advertisement