ഇരിങ്ങാലക്കുടയ്ക്ക് ‘പച്ചക്കുട’ സമഗ്ര കാർഷിക പദ്ധതി: മന്ത്രി ഡോ. ആർ ബിന്ദു

42

ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിന്റെ കാർഷികരംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പച്ചക്കുട എന്ന പേരിൽ സമഗ്ര കാർഷിക പദ്ധതി രൂപപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മണ്ഡലത്തിലെ കാർഷിക രംഗം കൂടുതൽ ശക്തിപ്പെടുത്താനായി തയ്യാറാക്കിയ പച്ചക്കുട സമഗ്ര കാർഷിക പദ്ധതി ഓണത്തിന് ശേഷം ഉദ്ഘാടനം ചെയ്യും. പൊന്നാനി – തൃശൂർ കോൾപ്പടവിന്റെ വികസനവുമായി ബന്ധപ്പെട്ട് റീ ബിൽഡ് കേരള ഇനീഷ്യേറ്റിവിലൂടെ 300 കോടി രൂപയുടെ പാക്കേജ് ലഭ്യമായിട്ടുണ്ട്. മണ്ഡലത്തിലെ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇത് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വേളൂക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സഹകരണ ബാങ്കുകൾ, കാർഷിക വികസനസമിതി, പാടശേഖരസമിതി, കർഷകർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ വർഷത്തെ കർഷക ദിനാചരണം സംഘടിപ്പിച്ചത്. വിളംബരജാഥയോടെ പരിപാടികൾക്ക് തുടക്കമായി. കൊറ്റനെല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ജൈവകർഷകൻ സജി എ.സി, വനിതാ കർഷക ജയന്തി ഗോപി, വിദ്യാർത്ഥി കർഷക ഹിതപ്രിയ സി എസ്, മുതിർന്ന കർഷക സുനിത ലോഹിതാക്ഷൻ, പട്ടികജാതി കർഷകൻ മനോഹരൻ ഇ വി, നെൽകർഷകൻ ജോണി സി എ, സമ്മിശ്ര കർഷകൻ ആന്റണി തീതായി വീട്, ക്ഷീരകർഷക ഷേർളി കണ്ണൻ, യുവകർഷകൻ നിഖിൽ ടി കെ, സുഗന്ധവിള കർഷകൻ പോൾ കെ ജെ, അടുക്കളതോട്ടം കർഷകൻ കെ പി ബാബു, പ്രത്യേക ആദരവ് ലതിക ദേവി എന്നിവരെയാണ് ആദരിച്ചത്.വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്റ്റി കൊടിയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാർ എടപ്പുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് അമ്മനത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെൻസി ബിജു, വേളൂക്കര കൃഷി ഓഫീസർ ധന്യ വി, അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ ഉണ്ണി എം കെ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ സഹകരണ ബാങ്കുകളുടെ ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.

Advertisement