ഇരിങ്ങാലക്കുട: ഓണത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം – വർണ്ണക്കുട വർണ്ണാഭമാക്കുവാൻ സാഹിത്യ മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും നോവലിസ്റ്റുമായ പ്രതാപ്സിങ്ങ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇരിങ്ങാലക്കുടയിലെ സാഹിത്യമേഖലയിലെ പ്രമുഖരായ ഖാദർ പട്ടേപ്പാടം, ഡോ.കെ.പി.ജോർജ്, രേണു രാമനാഥ്, റെജില ഷെറിൻ, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, സനോജ് രാഘവൻ, ജോസ് മഞ്ഞില, ഡോ. മുഹമ്മദ് അഷ്റഫ്, സജു ചന്ദ്രൻ, രമേശ് കൊടകര എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ഡോ.കെ.രാജേന്ദ്രൻ സ്വാഗതവും കെ.എച്ച്.ഷെറിൻ അഹമ്മദ് നന്ദിയും പറഞ്ഞു
Advertisement