ഇരിങ്ങാലക്കുട :ജീവൻരക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ എ ഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധസമരം എഐവൈഎഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി രാജ്യത്തുനിന്നും മുഴുവനായും തുടച്ചുനീക്കപ്പെടാത്ത സാഹചര്യത്തിലും രാജ്യത്തെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ ദുരിത അവസ്ഥയിലും ജീവൻരക്ഷാ മരുന്നുകളുടെ വില 10 ശതമാനത്തിലധികം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടി ഈ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.പെട്രോൾ ഡീസൽ പാചകവാതകത്തിന് അനുദിനം ഉള്ള വിലവർധനവും രാജ്യത്തെ ജനജീവിതം ദുരിത കയത്തിലാക്കിയെന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരത്തിൽ പ്രകടനത്തോടെ ആരംഭിച്ച പ്രതിഷേധ സദസ്സിൽ ജില്ലാ കമ്മിറ്റി അംഗം പി. എസ് ശ്യാംകുമാർ അധ്യക്ഷതയും മണ്ഡലം സെക്രട്ടറി ടി വി വിബിൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നെജിൻ, മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആർ അരുൺ, എ.ഐ എസ്.എഫ് മണ്ഡലം പ്രസിഡണ്ട് എൻ.കെ ഹരികൃഷ്ണൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് വിഷ്ണു ശങ്കർ നന്ദിയും പറഞ്ഞു
ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടി പ്രതിഷേധകാർഹം എ ഐ വൈ എഫ്
Advertisement