മധ്യ വയസ്ക്കനെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതികൾ പിടിയിൽ

79

ഇരിങ്ങാലക്കുട: മാർച്ച് 18 ന് സെവൻ സീസ് ബാറിന് മുൻപിൽ വെച്ച് കാട്ടൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരുമ്പൻ ഷാജിയെ കല്ലു കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപിച്ച കേസിലാണ് മൂന്ന് പേരേ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയിരുന്ന പ്രതികളായ ഇരിങ്ങാലക്കുട കന്നാൽബേസ് സ്വദേശികളായ കൊഴിഞ്ഞം പറമ്പ് മണി 64 വയസ്സ്, മണിയുടെ മകൻ ജിതോഷ് 37വയസ്സ് , ഈസ്റ്റ് ചെന്ത്രാപ്പിന്നി കണ്ണനാംകുളം രാജേഷ് 45 വയസ്സ് എന്നിവരാണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ ആയത് അന്വേഷണ സംഘത്തിൽ സി ഐ എസ് പി സുധീരൻ, എസ്ഐമാരായക്ലീറ്റസ്, ശ്രീലാൽ, SCPO മാരായ ഉമേഷ്, സജു , രാഹുൽ , തോമസ് മനോജ് എന്നിവർ ഉണ്ടായിരുന്നു.

Advertisement