ക്രൈസ്റ്റ് കോളേജ് ഗ്രീൻ നേച്ചർ അവാർഡ് വേലൂർ എസ് എൻ ഹൈസ്കൂളിന്

23
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പരിസ്‌ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡാണ് ഇത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും പരമാവധി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേലൂർ എസ് എൻ ഹൈസ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷം നൂറുകണക്കിന് പ്ലാവ്, മാവ് തൈകളാണ് നട്ടുവളർത്തി പരിപാലിച്ചത്. കുട്ടികളിൽ കൃഷിയുടെ പാഠം പതിയുന്നതിനായി സ്കൂൾ അവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ പ്രശംസനീയമാണെന്നു അവാർഡ് കമ്മിറ്റി പറഞ്ഞു. ക്രൈസ്റ്റ് കോളേജിൽ വച്ചുനടന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സി. ബാബു പുരസ്‌കാരം സമ്മാനിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷനായിരുന്നു. സി. എം. ഐ. പ്രിയർ ജനറൽ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, അവാർഡ് കമ്മിറ്റി കൺവീനർ ഫാ. ജോയ് പീണിക്കപറമ്പിൽ, സെക്രട്ടറി ഡോ. സുബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Advertisement