നിരവധി നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിച്ചു

29

ഇരിങ്ങാലക്കുട : നിരവധി നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിച്ചു. പി.സി. കുറുമ്പ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് ആദരിച്ചത്. പി.സി. കുറുമ്പ അനുസ്മരണ ദിനവുംആദരണ സമ്മേളനവും സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എന്‍.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. വേളൂക്കര ലോക്കല്‍ അസി.സെക്രട്ടറി മോഹനന്‍ മുടിക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുനിത രാധാകൃഷ്ണന്‍ ,ഗാവരോഷ്,ലോക്കല്‍ കമ്മറ്റി അംഗങ്ങളായ വി.എസ് ഉണ്ണികൃഷ്ണന്‍ , ടി.ആര്‍ സുനില്‍,വി.ആര്‍ അനില്‍, എം.സി സുരേഷ്, ഉചിത സുരേഷ്, സുമതി തിലകന്‍ , മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ശിവന്‍ കുട്ടി, എന്‍.ആര്‍ മണി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ അശ്വിന്‍ മണിലാല്‍, സംസ്ഥാന തലത്തിലെ നീന്തല്‍ ചാമ്പ്യനായ പി.ഡിഡിനുവിനേയും ആദരിച്ചു.

Advertisement