പ്രളയബാധിതര്‍ക്ക് വീടൊരുക്കാന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

295

 

പുല്ലൂര്‍: സംസ്ഥാനസര്‍ക്കാര്‍ സഹകരണവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂല്ലൂരില്‍ ആരംഭിച്ചു. പുല്ലൂര്‍ അമ്പല നടയില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കൊളയാട്ടില്‍ ദേവന്റെ വീട് നിര്‍മ്മാണത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ വീടിന് തറക്കല്ലിട്ടു. നിര്‍മ്മാണോദ്ഘാടന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സഹകരണ അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് വില്ലേജ് ഓഫീസര്‍ ബീനകുമാരി എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനിസത്യന്‍, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ സെക്രട്ടറി സപ്ന സി.എസ്., ഭരണസമിതി അംഗങ്ങളായ ടി.കെ.ശശി, അനൂപ് പായമ്മല്‍, കൃഷ്ണന്‍ എന്‍.കെ, രാജേഷ് പി.വി, ഷീലജയരാജ്, തോമസ് കാട്ടൂക്കാരന്‍, സുജാതമുരളി, ഐ.എം.രവി, അനീഷ് നമ്പ്യാരുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement