ദേവാലയങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി

32

ഇരിങ്ങാലക്കുട : കോവിഡ്-19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വിശ്വാസ സംരക്ഷണ സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.സാമൂഹ്യ ജീവിതത്തിലെ വിവിധ മേഖലകള്‍തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍, ദേവാലയങ്ങളില്‍ നിയന്ത്രണം തുടരരുതെന്നും,മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നും വിശ്വാസ സംരക്ഷണ സമിതി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.ദേവാലയങ്ങളില്‍ സാമൂഹിക അകലം പാലിച്ച് വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം രൂപതവിശ്വാസ സംരക്ഷണ സമിതി ചെയര്‍മാന്‍ ജോഷി പുത്തിരിക്കല്‍ ഉല്‍ഘാടനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ പോള്‍ മംഗലന്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, അഡ്വ.പോളി മൂഞ്ഞേലി,അഡ്വ.ജോണ്‍ നിധിന്‍ തോമസ്, സാബു കെ.തോമസ്, റോയ് ജെ.കളത്തിങ്കല്‍,ജിയോ ജെ.അരിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

Advertisement