ആധുനികരീതിയില്‍ നവീകരിച്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു

44
Advertisement

ഇരിങ്ങാലക്കുട: ആധുനികരീതിയില്‍ നവീകരിച്ച ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു. പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സ്പോണസര്‍ഷിപ്പിലാണ് സ്ബ് ഇന്‍സ്പെക്ടറുടെ ഓഫീസ് നവീകരണം പൂര്‍ത്തിയാക്കിയത്.ഇതിന് മുന്‍പ് നവീകരണം നടത്തിയ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി.ഐ ഓഫീസിന്റെ ഉദ്ഘാടന വേളയില്‍ ശോചനീയാവസ്ഥയിലുള്ള എസ് ഐയുടെ ഓഫീസ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഓഫീസും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്ത് നവീകരണം പൂര്‍ത്തിയാക്കി നല്‍കിയത്.ഐ.സി.എല്‍ സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.എസ്.ഐ ജിഷില്‍ വി. സന്നിഹിതനായിരുന്നു.സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ഈ കോവിഡ് മഹാമാരിയുടെ കാലയളവില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആംബുലന്‍സുകള്‍ നഗരസഭയ്ക്ക് കൈമാറിയതും,ലക്ഷകണക്കിന് രൂപ ചെലവ് വരുന്ന അത്യാധുനിക ഐ.സി.യു വെന്റിലേറ്ററുകള്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്കും തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്കും നല്‍കിയതടക്കം നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ് നടത്തിയിട്ടുള്ളത്.

Advertisement