നാട്ടിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് എതിരെ കാവ്യപ്രതിഷേധം നടത്തി

189

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലയുടെ കവിതാകൂട്ടായ്മയായ കാവ്യശിഖ പ്രതിവാര കവിതാപരിപാടിയായ കാവ്യസന്ധ്യയിൽ നാട്ടിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് എതിരെ കാവ്യപ്രതിഷേധം നടത്തി. കവിയും സാംസ് പ്രവർത്തകയുമായ മ്യൂസ്മേരി ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു.കവയിത്രി റെജില ഷെറിൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീലതവർമ്മ,രവിത ഹരിദാസ്,ഡി.ഷീല,രാധികസനോജ്,റീബപോൾ,സ്റ്റെല്ല മാത്യൂ,ശ്രുതിഎസ് ,ദർശന കെ.ആർ,പൗർണ്ണമി വിനോദ്,മനീഷ മുകേഷ്ലാൽ,അപർണ്ണ അനീഷ്,സ്മിത ശൈലേഷ്,ബിന്ദു തേജസ്സ്,ശുഭ കൊടേക്കാട്,ശൈലജവർമ്മ,ഗംഗാദേവി,സിൻഡി സ്റ്റാൻലി,ശ്രീല വി.വി,സിൻഡ,മഞ്ജു വൈഖരി,ലയ ശേഖർ,രതി കല്ലട,ശോഭാ ജി ചേലക്കര എന്നീ പെൺകവികൾ കവിതകൾ ചൊല്ലി പ്രതിഷേധം രേഖപ്പെടുത്തി. കെ.രമ സ്വാഗതവും സനീഷ രതീഷ് നന്ദിയും പറഞ്ഞു.

Advertisement