കോവിഡ് കാരണം മാറ്റി വച്ചിരുന്ന 2021 ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 15 ന് കൊടി കയറും

33

ഇരിങ്ങാലക്കുട :കോവിഡ് കാരണം മാറ്റി വച്ചിരുന്ന 2021 ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 15 ന് കൊടി കയറി ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കാൻ തീരുമാനം. 2022 ലെ തിരുവുത്സവം 2022 മെയ് 12ന് കൊടികയറുന്നതാണ്. ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 13,14,15 തിയതികളിലും തണ്ടിക വരവ് /തൃപ്പുത്തരി/ മുക്കുടി പൂജ യഥാക്രമം നവംബർ 10,11,12 തിയതികളിലും പതിവ് ചടങ്ങുകളോടെ നടത്തുവാനും ധാരണയായി. ക്ഷേത്രത്തിൽ ദിവസേനയുള്ള അന്നദാനം 2021 ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ തീരുമാനമെടുത്തു. ഐ.സി.എൽ.ഫിൻ കോർപ്പ് ലിമിറ്റഡിന്റെ സ്പോൺസർഷിപ്പിലാണ് അന്നദാനം നടത്തുന്നത്. 24.09.2021 ന് ചേർന്ന ക്ഷേത്രം തന്ത്രിമാരുടെ യോഗത്തിലാണ് മേൽ പറഞ്ഞ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.

Advertisement