കൊരുമ്പിശ്ശേരി മുണ്ടക്കല്‍ ബേബിയുടെ വീട് സമര്‍പ്പിച്ചു

424
Advertisement

ഇരിങ്ങാലക്കുട-സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ,കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാ പ്രളയത്തില്‍ തകര്‍ന്നു പോയ കാറളം പഞ്ചായത്തിലെ 7 വീടുകള്‍ പുതിയതായി പണിതു നല്‍കുന്നതില്‍ പൂര്‍ത്തിയായ കൊരുമ്പിശ്ശേരി മുണ്ടക്കല്‍ ബേബിയുടെ വീടിന്റെ സമര്‍പ്പണം ഇരിങ്ങാലക്കുട എം എല്‍ എ അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് വി കെ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,കാറളം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ,സഹകരണ വകുപ്പ് മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി അജിത് എന്നിവര്‍ സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു.ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം സണ്ണി കുണ്ടുക്കുളം സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1269500 രൂപയുടെ ചെക്ക് കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് എം എല്‍ എ യ്ക്ക് കൈമാറി.

Advertisement