ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്നുമൊരു റാങ്കുമായി ഗോപിക

28
Advertisement

ഇരിങ്ങാലക്കുട : എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം (2017 – 21 ബാച്ച്) മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിനി ഗോപിക എം നെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ ബിന്ദു മെമൻ്റോയും സമ്മാനത്തുകയും നൽകി ആദരിച്ചു. ഇരിങ്ങാലക്കുടയ്ക്ക് റാങ്ക് തിളക്കം നൽകിയ വിദ്യാർഥിനിയെ അനുമോദിക്കുന്നതിനോടൊപ്പം തുടർ വർഷങ്ങളിലും ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ് ഉയരങ്ങളിലേക്ക് കുതിക്കാൻ ഇത്തരത്തിലുള്ള നേട്ടങ്ങൾ ഇടയാകട്ടെ എന്നും മന്ത്രി ആശംസിച്ചു.കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് പടിഞ്ഞാറേ മഠം പരേതനായ മോഹനചന്ദ്രൻ്റേയും രമാദേവിയുടെയും മകളാണ് ഗോപിക എം. വാച്ച് റിപ്പയർ ആയിരുന്ന അച്ഛന്റെ കൂടെ എന്നും സഹായമായി ഗോപിക ഉണ്ടായിരുന്നു. അപൂർവങ്ങളായ ഘടികാരങ്ങളുടെ ഒരു ശേഖരം തന്നെ വീട്ടിലുണ്ട്. ഒന്നാം വർഷം മുതലേ പഠനത്തിൽ മുന്നിട്ടു നിന്ന ഗോപികക്ക് ഇൻഫോസിസ്, ടെക് മഹിന്ദ്ര തുടങ്ങിയ കമ്പനികളിൽ ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിൻറ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി സി എം ഐ, ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ. ജേക്കബ് ഞെരിഞാമ്പിള്ളി സി എം ഐ, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സി എം ഐ, ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement