നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം ഏറെ ആശങ്കാജനകമാണെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ പ്രസ്താവിച്ചു

50

ഇരിങ്ങാലക്കുട : നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം ഏറെ ആശങ്കാജനകമാണെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ പ്രസ്താവിച്ചു. മതത്തിന്റെ യോ , സമുദായത്തിന്റെയോ പരിവേഷം ഇത്തരം പ്രവർത്തനങ്ങൾക്ക് നൽകുന്നതു് ഉചിതമല്ല. മത വിദ്യേഷവും , വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തുടച്ചു മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ. എ.സി. സുരേഷ്, പി.വി.ശങ്കരനുണ്ണി , വി.വി.മുരളീധരൻ, യു. ഷിബി , പി.കെ. മോഹൻദാസ്, രമ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisement