കടലായി മഹല്ല് & പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു

39

കടലായി :കാരുമാത്ര പരിധിയിലുള്ള SSLC,+2 വിജയിച്ച അമ്പതിൽപരം കുട്ടികൾക്ക് ട്രോഫിയും ഉപഹാരവും നൽകിആദരിച്ചു. കെ.എം & പി.എ പ്രസിഡൻറ് ഏറാട്ടുപറമ്പിൽ യുനസിന്റെ അധ്യക്ഷതയിൽ കെ.എം & പി.എസെക്രട്ടറിയും വെള്ളാങ്കല്ലൂർ പഞ്ചായത്ത് 9 -ാം വാർഡ് മെമ്പർ കൂടിയായ ടി എ ഷറഫുദ്ദീൻ സ്വാഗതവും മുൻ പ്രസിഡണ്ട് ടി എ ബഷീർ ഉദ്ഘാടനവും 11 -ാം വാർഡ് മെമ്പർ മോഹനൻ സമ്മാനദാനം നടത്തി.മഹല്ല് പ്രസിഡണ്ട് മുനീർ കാരുമാത്ര . സി കെ മുഹമ്മദ് .മൈഷൂക്ക്, ലബീബ് കെ എ . ഇസ്മായിൽ ടി എ .അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു ചടങ്ങിൽ കെ.എം & പി.എ യുടെ രക്ഷാധികാരിയായി മഹല്ല് പ്രസിഡൻറ്.മുനീർ കാരുമാത്രയെ ചുമതല നൽകി. റാഫി ടി .കെ നന്ദിയും പറഞ്ഞു.

Advertisement