ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

28

ഇരിങ്ങാലക്കുട: ജനകീയ മുന്നേറ്റത്തിന് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ലോകത്തിന് മാതൃകയായ ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ലളിത ബാലനും ഇരിങ്ങാലക്കുട നഗരസഭയിൽ പ്രസിഡന്റ് സോണിയ ഗിരിയും അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ലത ചന്ദ്രൻ , നഗരസഭ വൈസ് ചെയർമാൻ പി.ടി. ജോർജ് , ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് , വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ , വാർഡ് മെമ്പർ മാർ , മുൻ ജനപ്രതിനിധികൾ , തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement