കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു

26

ഇരിങ്ങാലക്കുട :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാഘോഷത്തിന്റെയും കർഷകരെ ആദരിക്കുന്ന ചടങ്ങുകളുടേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ. ബിന്ദു നിർവഹിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ലത സഹദേവൻ കാട്ടൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ഷീജ പവിത്രൻ , കാറളം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സീമ പ്രേം രാജ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു . യോഗങ്ങളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ് ഘോഷ് , വിവിധ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻമാർ , വാർഡ് മെമ്പർമാർ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement