ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചു

1371

ഇരിങ്ങാലക്കുട : ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് തുമ്പൂര്‍മൂഴിയിലെ അപകട കയത്തില്‍നിന്നും രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചു.മാപ്രാണം മാടായിക്കോണം സ്വദേശി കുന്നുമ്മക്കര തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന്‍2016 ഏപ്രിലിലാണു സംഭവം. അതിരപ്പിള്ളിയില്‍ വിനോദയാത്രയ്ക്കെത്തിയതായിരുന്നു അബിന്‍. രണ്ടു പത്താംക്ലാസ് വിദ്യാഥികളാണു കുളിക്കുന്നതിനിടെ ചുഴിയില്‍പെട്ടത്. കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ അബിന്‍ വെള്ളത്തിലേക്കു എടുത്തുചാടി ഇരുവരെയും രക്ഷിച്ചു കരയ്ക്കെത്തിച്ചു. പാറകള്‍ നിറഞ്ഞ ചുഴിയിലേക്കു സ്വന്തം ജീവന്‍ വകവെക്കാതെയാണു അബിന്‍ ചാടിയത്. നീന്തല്‍ അറിയാതിരുന്നിട്ടും ഒരാള്‍ കുട്ടികളെ രക്ഷിക്കാന്‍ ഡാമിലേക്കു എടുത്തുചാടിയിരുന്നു. മരണം ഉറപ്പായിട്ടും രക്ഷാപ്രവര്‍ത്തനത്തിനു തയാറായ അയാളെയും അബിനാണു രക്ഷപ്പെടുത്തിയത്.

Advertisement