കാർഷിക വിഭവങ്ങൾ സൂക്ഷിക്കുന്നതിന് ശീതീകരണ യൂണിറ്റുകൾ സ്ഥാപിക്കും

30

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപാ ചിലവിൽ ജില്ലയിലെ കാർഷിക ഉൽപന്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ്മാസ്റ്റർ. വേളൂക്കര ഗ്രാമപഞ്ചായത്ത് കാർഷിക ദിനാഘോഷം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേളൂക്കര ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ജെൻസിബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ കർഷകരെ ആദരിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിബിൻതുടിയത്ത്, ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.ജെ. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസ്സി കൊടിയൻ, കർഷകരായ ഡേവിസ് കോക്കാട്ട്, ഗോപി കൈതവളപ്പിൽ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ വി.ധന്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി നന്ദിയും പറഞ്ഞു.

Advertisement