വിദ്യാഭ്യാസം മനോഭാവത്തിലുണ്ടാകുന്ന മാറ്റമാണെന്ന് തിരിച്ചറിഞ്ഞ് എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സ്

376

അവിട്ടത്തൂര്‍-വിദ്യഭ്യാസം എന്നാല്‍ മനോഭാവത്തിലുണ്ടാകുന്ന മാറ്റമാണെന്ന് അവിട്ടത്തൂര്‍ എല്‍ .ബി .എസ്. എം എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സ് തിരിച്ചറിഞ്ഞു .സമൂഹത്തില്‍ പരിഹാസപാത്രങ്ങളായിരുന്ന ഭിന്ന ലിംഗക്കാരുമായി തുറന്ന സംവാദം ഒരുക്കിക്കൊണ്ട് അവിട്ടത്തൂരിലെ എന്‍ എസ് എസ് യൂണിറ്റ് മാതൃകയായി. എന്‍. എസ്. എസ് വളണ്ടിയേഴ്‌സ് വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ള ഭിന്ന ലിംഗക്കാരായ നന്ദന, ചിന്നു ,ഷാനി എന്നിവരുമായി സംവാദിച്ചു. പ്രിന്‍സിപ്പാള്‍ രാജേഷ് മാസ്റ്റര്‍ ,Nടട പ്രോഗ്രാം ഓഫീസര്‍ ഹസിത ഡി, വളണ്ടിയര്‍ ലീഡര്‍മാരായ മനു , അനഘ, പവിത്ര ,ലിഖിന്‍ എന്നിവര്‍ നേതൃത്വം നല്‍കി . മാറ്റമുണ്ടാകേണ്ടത് തങ്ങളുടെ മനസ്സില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞ കുട്ടികള്‍ ഭിന്ന ലിംഗ സമൂഹത്തിന് പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

 

Advertisement