ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു

53

ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു .മുന്‍കൂട്ടി ബുക്ക് ചെയ്ത 3000 ത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുന്നത് .വാക്‌സിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തിയാണ് മെഗാ ക്യാമ്പിലൂടെ കോവീഡ് പ്രോട്ടോകോള്‍ പാലിച്ച് വാക്‌സിന്‍ വിതരണം ചെയ്യുന്നത് .ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേത്യത്വത്തിൽ എംസിപി കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന സൗജന്യമെഗാ വാക്സിനേഷൻ ക്യാമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യ്തു.കെപിസിസി നിർവ്വാഹകസമിതി അംഗം എം പി ജാക്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഡി സിസി പ്രസിഡണ്ട് എം പി വിൻസെൻ്റ്, ഡിസിസി നേതാക്കളായ ജോസ് വളളൂർ, എം എസ് അനിൽകുമാർ, ആൻ്റോ പെരുമ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, കെ കെ ശോഭനൻ, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡണ്ടുമാരായ ടി വി ചാർലി, കെ കെ ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയിലെ 41 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3000 പേർക്കാണ് വാക്സിൻ നല്കുന്നത്.

Advertisement