അവിട്ടത്തൂർ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

69

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കവിയും എഴുത്തുകാരിയും മായ ടി.രത്നവല്ലി നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ മെ ജോ പോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ് മുഖ്യാതിഥിയായി . ഡിന്ന പി. ചിറ്റിലപ്പിള്ളി, എൻ.എൻ. രാമൻ, ഇ.കെ.വിനോദ്, പാർവ്വതി അന്തർജനം, ഇന്ദുജ , സ്വീറ്റി ശങ്കരനാരായണൻ , ലത. പി.മേനോൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കഥ, കവിത, സാഹിത്യരചന എന്നിവ നടന്നു.

Advertisement