കാമുകിക്ക് വീഡിയോ കോൾ ചെയ്തു ആത്മഹത്യക്ക് ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു

147

കാട്ടൂർ :കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു. ചിറക്കൽ പാലത്തിൽ നിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കഴിഞ്ഞ് ഞരമ്പ് മുറിക്കുകയായിരുന്നു ഇദ്ദേഹം. പെൺകുട്ടി ഉടനെ112 ലേക്ക് വിളിച്ച് അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തി. പോലീസുകാർ കാമുകനെ തിരക്കി ഇറങ്ങി അവസാനം ലൊക്കേഷൻ സൈറ്റിലൂടെയാണ് പോലീസ് ചിറക്കൽ പാലത്തിൽ എത്തിയത്. കാമുകൻറെ ചില കൂട്ടുകാരും ഇതിനിടെ ചിറയ്ക്കൽ എത്തിയിരുന്നു കൈ മുറിച്ചതു കണ്ട് അവർ പരിഭ്രാന്തരായി ആയിരുന്നു .യുവാവിനെ ഉടനെ പോലീസ് കരാഞ്ചിറ ആശുപത്രിയിൽ എത്തിച്ചു എന്നാൽ കയ്യിൽ തുന്നലിടാൻ 17 കാരൻ സമ്മതിച്ചില്ല. സംഭവം ഡോക്ടർമാർ പോലീസുകാരെ അറിയിച്ചതോടെ അവർ ഇദ്ദേഹത്തെ സമാധാനിപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി ശേഷം വീട്ടുകാരെ അറിയിച്ചു.ഇദ്ദേഹത്തെ വീട്ടുകാർക്ക് കൈമാറിയാണ് പോലീസ് സംഘം സ്റ്റേഷനിലേക്ക് തിരിച്ചത്.

Advertisement