ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും രണ്ട് ചാക്ക് ഹാന്‍സ് പിടികൂടി

262

ഇരിങ്ങാലക്കുട : മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടത്തിന്റെ മറവില്‍വന്‍തോതില്‍ നിരോധിത ലഹരി ഉല്‍പന്നമായ ഹാന്‍സ് വില്‍പന നടത്തിയിരുന്നയാളെഇരിങ്ങാലക്കുട പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ബിജോയിയും സംഘവും പിടികൂടി.ഇരിങ്ങാലക്കുട സ്വദേശി ചിന്നവീട്ടില്‍ സഫറുളള (50) എന്നയാളെയാണ്പിടികൂടിയത്. ഹാന്‍സ് മൊത്തകച്ചവടം നടത്തിയിരുന്ന ഇയാളില്‍ നിന്നും രണ്ട്ചാക്കുകളിലായി 750 ഓളം പാക്കറ്റ് ഹാന്‍സ് കണ്ടെത്തിയിട്ടുണ്ട്. നഗരസഭലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന കടമുറി പച്ചക്കറി വില്‍പനയ്ക്കായിഎടുത്ത് ഹാന്‍സ് കച്ചവടം നടത്തിയതിനാല്‍ കട അടപ്പിക്കുവാന്‍ നഗരസഭആരോഗ്യവിഭാഗത്തിന് പോലീസ് റീപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ലോറികളിലാണ് വന്‍തോതില്‍ഹാന്‍സ് എത്തിക്കുന്നത്. എസ്.ഐ കെ.എസ് സുബിന്ദ്,അനൂപ് ലാലന്‍, വൈശാഖന്‍
മംഗലത്ത്, എ.കെ മനോജ്, ഇ.എസ്് ജീവന്‍,ജസ്റ്റിന്‍ എന്നിവരാണ് പോലീസ്‌സംഘത്തിലുണ്ടായിരുന്നത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ കെ.ജിഅനിലിന്റെ നേതൃത്വത്തില്‍ നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

Advertisement