മാധ്യമ പ്രവർത്തകർക്ക് തവനിഷിന്റെ ആദരം

54

ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയിലും നാടിന്റെ സ്പന്ദനങ്ങളെ യാഥാർഥ്യബോധ്യത്തോടെഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവർത്തകരെ ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ആദരിച്ചു. എല്ലാ മാധ്യമ പ്രവർത്തകർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്താണ് തവനിഷ് അവരെ ആദരിച്ചത്. ആദ്യ ഭക്ഷ്യ കിറ്റ് വിതരണം നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരിയും വൈസ് ചെയർമാൻ പി ടി ജോർജും, പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് കെ ആർ വിജയയും ചേർന്ന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ചന്ദ്രൻന് നല്കി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ. ജെയ്സൺ പാറേക്കാടൻ, ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജേക്കബ് ഞെരിഞ്ഞമ്പിള്ളി, പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement