ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിന ഉദ്ഘാടനം കർഷക സംഘം ഏരിയാ സെക്രട്ടറി ടിജി ശങ്കരനാരയണൻ നിർവ്വഹിച്ചു

16
Advertisement

ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിന ഉദ്ഘാടനം കർഷക സംഘം ഏരിയാ സെക്രട്ടറി ടിജി ശങ്കരനാരയണൻ നിർവ്വഹിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആർഎൽ ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ്, എസ് എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണുപ്രഭാകരൻ,പിഎം നന്ദുലാൽ,വിവേക് പ്രഭാകരൻ എന്നിവർ സമരത്തിന് അഭിവാദ്യം ചെയ്തു സംസാരിച്ചു. രണ്ടാം ദിന സമപാന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെവി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച സമരത്തിന് കെഡി യദു സ്വാഗതവും അക്ഷയ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

Advertisement