ഇരിങ്ങാലക്കുടയിൽ ഫയർ സ്റ്റേഷനിലെയും പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർക്ക് കോവിഡ്. മുരിയാട് പഞ്ചായത്ത് അംഗത്തിനും കോവിഡ്

541
Advertisement

ഇരിങ്ങാലക്കുട പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിൽ ഇന്ന് (ജൂലൈ 23) 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ബാക്കി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട് .ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സി.ഐ അടക്കം പതിനഞ്ചോളം ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകേണ്ടി വരും.മുരിയാട് പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഇരിങ്ങാലക്കുടയിലെ കോവിഡ് വർധന ജനങ്ങളെ ആശങ്കയിലാക്കുകയാണ്

Irinjalakuda Covid Update

Advertisement