കരുവന്നൂർ സൗത്ത് ബണ്ട് ഇല്ലിക്കൽ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞസ്ഥലം ടി എൻ പ്രതാപൻ എം പി സന്ദർശിച്ചു

70

കരുവന്നൂർ: മണ്ണിടിഞ്ഞ സ്ഥലത്ത് താൽക്കാലിക ജോലികൾ ഇനിയും ആരംഭിക്കാത്തതിന്റെ ആശങ്ക പ്രദേശവാസികൾ എം പിയുമായി പങ്ക് വച്ചു. ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറെ എം പി ഉടനടി ബന്ധപ്പെടുകയും 10 മീറ്റർ ബണ്ട് കല്ല് കെട്ടി ബലപ്പെടുത്തുന്ന പണിയുടെ ടെണ്ടർ 30 മീറ്ററാക്കുകയും ഉയർന്ന തുകക്ക് റിവൈസ്‌ഡ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകി. ഇതിനായി ഇന്നുതന്നെ മുൻസിപ്പാലിറ്റിയിൽ ജനപ്രതിനിധി ഉദ്യോഗസ്ഥ യോഗം ചേരാൻ ചെയർ പേഴ്സൺ സോണിയ ഗിരിയേയും വാർഡ് കൗൺസിലർ നെസീമ കുഞ്ഞു മോനേയും എം പി ചുമതലപ്പെടുത്തി. എന്നാൽ താൽക്കാലിക ജോലികൾ ശനിയാഴ്ച്ച തന്നെ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ആൻ്റോ പെരുമ്പിള്ളി,മുൻ വാർഡ് കൗൺസിലർ കെ കെ അബ്ദുള്ളക്കുട്ടി,മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ചിന്ത ധർമരാജൻ,കാറളം പഞ്ചായത്ത് മെമ്പർമാരായ ലൈജു ആൻ്റണി,ബിന്ദു പ്രദീപ്,കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ ബൈജു കുറ്റിക്കാടൻ, ബാസ്റ്റിൻ ഫ്രാൻസിസ് എന്നവരും സ്ഥലത്തെത്തിയിരുന്നു.ധർമരാജൻ,നിധിൻ ടോണി,റാഫി,ഉഷ റപ്പായി എന്നിവർ എം പിക്ക് നിവേദനം നൽകി.

Advertisement