വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി

224

ഇരിങ്ങാലക്കുട: വീടിനോടു ചേർന്ന പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി ചെത്തു തൊഴിലാളിയായ വള്ളിവട്ടം ബ്രാലം സ്വദേശി ഇഴുവത്ര വിജയൻ മകൻ ഇ വി മണിലാൽ ആണ് ഇരിങ്ങാലക്കുട പോലീസിൻറെ പിടിയിലായത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് 80 ലിറ്റർ വാഷും, വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി ആർ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ ഇരിങ്ങാലക്കുട എസ് ഐ മാരായ ജിഷിൽ, ക്ലീറ്റസ്, എ എസ് ഐ ജെനിൻ , ജഗദീഷ് , സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, SCPO മാരായ ഉമേഷ് നിക്സൺ, മുസ്തഫ ഷൗക്കർ , CPO മാരായാ സുധീഷ് , രാഹുൽ ,ഫൈസൽ , , എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement