യുണൈറ്റഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ്, ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

17
Advertisement

ഇരിങ്ങാലക്കുട :നഗരസഭ ചാലാംപാടം 18-ാം വാർഡ് ലെ യുണൈറ്റഡ് ആർട്ട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന 100 ഓളം കുടുംബങ്ങൾക്ക് പച്ചക്കറികൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഡേവിസ് ഷാജു, ലിവിൻ തോമാസ്, ലിമൽ തോമാസ്, റിവിൻ വർഗീസ്, ബിനോയ്, മിലൻ പോൾ, ജെസ്റ്റിൻ ജേക്കബ്, അലൻ സുരേഷ്, ജോഫിൻ ജോസ്, എന്നിവർ നേതൃത്വം നൽകി. അന്തരിച്ച കൗൺസിലർ ജോസ് ചാക്കോളയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ഭക്ഷ്യ കിറ്റ് വിതരണത്തിലേയ്ക്ക് നയിച്ചതെന്ന് ക്ലബ് മെമ്പേഴ്‌സ് അഭിപ്രായപ്പെട്ടു.

Advertisement