രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ — സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൊഫ . ആർ. ബിന്ദുവിന് സ്വീകരണം നൽകി

60

ഇരിങ്ങാലക്കുട:രണ്ടാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ — സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൊഫ . ആർ. ബിന്ദുവിന് എൽ.ഡി . എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി .സി.പി.ഐ (എം) ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ ചടങ്ങിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട് , ചെയർമാൻ പി. മണി തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സേവിസ് മാസ്റ്റർ , സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം കെ.ആർ. വിജയ , ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.എ. മനോജ് കുമാർ , കെ.കെ. സുരേഷ് ബാബു. വിവിധ ഘടക കക്ഷി നേതാക്കളായ ലത്തീഫ് കാട്ടൂർ ,ബിജു ആന്റണി , പോളി കുറ്റിക്കാടൻ , കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പഞ്ചായത് ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു . മധുര പലഹാര വിതരണവും നടന്നു .

Advertisement