പി.കെ.എസ്. ലോക്കല്‍ സമ്മേളനങ്ങള്‍ നടന്നു

561
Advertisement

പുല്ലൂര്‍ : പി.കെ.എസ്.പുല്ലൂര്‍ ലോക്കല്‍ സമ്മേളനം സിപിഐ (എം) പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ചd പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം മണിപനിയത്ത് ഉദ്ഘാടനം ചെയ്തു. എ.എന്‍.രാജന്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി,സിപിഐ(എം) പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍, സിപിഐ(എം)ലോക്കല്‍ കമ്മിറ്റി അംഗം പ്രശാന്ത,് മിനി സത്യന്‍, പി.കെ.എസ്. ഏരിയാ സെക്രട്ടറി എ.വി.ഷൈന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.എന്‍.രാജന്‍ (പ്രസിഡന്റ) എ.വി.സുരേഷ് (സെക്രട്ടറി) മോഹനന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. എ.വി.സുരേഷ് സ്വാഗതവും മോഹനന്‍ നന്ദിയും പറഞ്ഞു.

 

Advertisement