കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയോട് ചേർന്ന് റോഡ് തകർന്ന നിലയിൽ

95

മുരിയാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയോട് ചേർന്ന് റോഡ് തകർന്ന നിലയിൽ.റോഡ് തകർന്ന് അപകടാവസ്ഥയിൽ ആയതുകൊണ്ട് അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞതിനെ തുടർന്ന് നിയുക്ത എംഎൽഎ പ്രൊഫ ആർ ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ , ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി , പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ് , പഞ്ചായത്ത് അംഗങ്ങൾ ,മുൻ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ എന്നിവർ സ്ഥലം സന്ദർശിച്ചു .ജില്ലാ ഭരണകൂടത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങി നിർമ്മാണം പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയുക്ത എംഎൽഎ പ്രൊഫ ആർ ബിന്ദു അറിയിച്ചു. ദുരന്തനിവാരണ വകുപ്പിൽനിന്ന് അനുമതി ലഭിച്ചാൽ നാളെ തന്നെ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനാണ് അധികൃതർ ലക്ഷ്യമിടുന്നത് ഇടിഞ്ഞ റോഡിൻറെ പുനർനിർമ്മാണവും തുടർന്ന് ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Advertisement