കൊലപാതക ശ്രമത്തിൽ സിനിമാ താരം അറസ്റ്റിൽ

190

ഇരിങ്ങാലക്കുട : അന്തിക്കാട് സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സിനിമാ താരം അറസ്സിലായി. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടി പരുക്കേൽപ്പിച്ച കേസ്സിലാണ് സിനിമാ താരം വിനീത് തട്ടിലിനെ (44 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. മാരായ ബാബു കെ.തോമസ്, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കടം വാങ്ങിയ പണം തിരികെ ചോദിച്ച് വിനീതിന്റ അന്തിക്കാട്ടെ വാടക വീട്ടിലെത്തിയ അലക്സുമായി വിനീത് വാക്കു തർക്കത്തിലാവുകയും ഇതേ തുടർന്ന് വടി വാളുകൊണ്ട് വെട്ടുകയുമായിരുന്നു എന്നാണ് പരാതി. അലക്സിന്റെ കൈക്കാണ് പരുക്കേറ്റത്. പരുക്കേറ്റ അലക്സ് ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്നുള്ള പരാതിയിൽ വധശ്രമത്തിന് കേസ്സെടുത്ത പോലീസ് വിനീതിനെ അറസ്റ്റു ചെയ്യുകയായിരുന്നു. അലക്സിനെ വെട്ടാനുപയോഗിച്ച വടിവാൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ താരത്തെ റിമാന്റ് ചെയ്തു. അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് , എസ്.ഐ. ഹാരിഷ് , എ.എസ്.ഐ. മാരായ , മുഹമ്മദ് അഷറഫ്,അസീസ്, സീനിയർ സി.പി.ഒ. മാരായ ഇ എസ് ജീവൻ , സോണി സേവ്യർ , സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. സംഘമാണ്.

Advertisement