കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു

29
Advertisement

ഇരിങ്ങാലക്കുട: മഹാമാരിയുടെ രണ്ടാം വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ വിവിധ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് ആവശ്യമായ ഫോഗിഠങ്ങ് മെഷീൻ, ശുചീകരണ സാമഗ്രികൾ, മരുന്നുകൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ,എന്നിവ വാങ്ങുന്നതിനും കൂടാതെ കാട്ടൂർ, ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് യാത്രകൾക്ക് വാഹനസൗകര്യം ലഭ്യമാക്കുന്നതിനുമായി 10 ലക്ഷം രൂപ വകയിരുത്തി പുതിയ പ്രൊജക്ട് തയ്യാറാക്കി അടിയന്തിര പ്രവർത്തനങ്ങൾ നടപ്പാക്കുന്നു.

Advertisement