ആംബുലൻസ് ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

253

കാട്ടൂര്‍:കോവീഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ കിഴുത്താണി കുഞ്ഞലികാട്ടില്‍ അമ്പലത്തിന് സമീപത്ത് വെച്ചാണ് ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന പേരിലുള്ള തര്‍ക്കത്തില്‍ ആമ്പുലന്‍സ് ഡ്രൈവറായ കാട്ടൂങ്ങച്ചിറ സ്വദേശി സജീഷിനെ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ധിച്ചത്. സംഭവത്തില്‍ ആക്രമണം നടത്തിയ വെള്ളാനി സ്വദേശി എടതിരിത്തി വീട്ടില്‍ വിജേഷ്, കാറളം സ്വദേശി കണ്ണാംകുളം വീട്ടില്‍ വിഷ്ണുപ്രസാദ് എന്നിവരെ കാട്ടൂര്‍ എസ ഐ വി വി വിമലും, ഉദ്യോഗസ്ഥരായ വിജേഷ്, ശ്രീനാഥ് എന്നിവര്‍ അറസ്റ്റ് ചെയ്തു.

Advertisement