നാം ഭരണഘടനക്കൊപ്പം’ ഡി.വൈ.എഫ്.ഐ നവോത്ഥാന ദീപം തെളിയിച്ചു

323

ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരായി സംസ്ഥാനത്തെ മുപ്പതിനായിരത്തോളം കേന്ദ്രങ്ങളില്‍ നാം ഭരണഘടനക്കൊപ്പം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന നവോത്ഥാന ദീപം തെളിയിക്കല്‍ പരിപാടി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു. വഴിനടക്കുന്നതിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഐതിഹാസികമായ കൂട്ടംകുളം സമരത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. കുട്ടംകുളം സമര സേനാനി പരിയാടത്ത് ചക്കി കൊളുത്തി നല്‍കിയ നവോത്ഥാന ദീപം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ജോ.സെക്രട്ടറി പി.കെ.മനുമോഹന്‍, വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത്, സെക്രട്ടേറിയറ്റ് അംഗങ്ങളായ അതീഷ് ഗോകുല്‍, വി.എച്ച്.വിജീഷ്, പി.എം.സനീഷ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 

Advertisement