പടിയൂരിലെ നീർതോടുകൾ വൃത്തിയാക്കി തുടങ്ങി

86

ഇരിങ്ങാലക്കുട:പടിയൂർഗ്രാമപഞ്ചായത്തിലെ കാർഷികാവശ്യത്തിത്തിന് വെള്ളം ലഭിക്കുന്ന തോടുകളിൽ നിറഞ്ഞ ചണ്ടി, കുളവാഴ എന്നിവ നീക്കം ചെയ്തു തുടങ്ങി. ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി കളകറ്ററെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2 ലക്ഷത്തിന് താഴെ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പിലാണ് പണികൾ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് തോട് ഫാംതോട്, ഓരി കോൾ, മനക്കൽ കോൾ, കോച്ചം തോട് തുടങ്ങിയ കൃഷിക്കാവശ്യമായ പ്രധാനപ്പെട്ട തോടുകളാണ് വൃത്തിയാക്കുന്നത്.

Advertisement