ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇ പ്രതിഷേധ ധർണ നടത്തി

45
Advertisement

ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ പാചകവാതക വില ദിനംപ്രതി വർദ്ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ,ജസ്റ്റിൻ ജോൺ,സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, സന്തോഷ്‌ കെ എം, അവിനാശ് ഒ എസ്, വിജയൻ ഇളയടത്ത്, വി സി വർഗീസ്, പി ഭരതൻ,കുര്യൻ ജോസഫ്, സത്യൻ തേനാഴികുളം മിനി ജോസ് കാളിയങ്കര തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement