ജ്യോതിസ് കോളേജിൽ ഈ .ഡി സ്റ്റോർ ഉദ്ഘാടനം ചെയ്തു

65

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ എൻറർപ്രിണർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന കളരിയുടെ ഭാഗമായി ക്ലബ് മെമ്പേഴ്സ് ഉണ്ടാക്കിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് വേണ്ടി കോളേജ് ക്യാമ്പസിൽ ഈ .ഡി സ്റ്റോർ കാത്തലിക് സെൻറർ അഡ്മിനിസ്ട്രേറ്ററും ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ:ജോൺ പാലിയേക്കര ഉദ്ഘാടനം നടത്തി. ജ്യോതിസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ:എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഹെഡ് കുമാർ സി കെ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ബിജു പൗലോസ്, ഹുസൈൻ എം എ,ഈ .ഡി ക്ലബ് കോ-ഓർഡിനേറ്റർ സുരയ്യ കെ എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റോ വിൻസെൻറ് നന്ദിയും പറഞ്ഞു.

Advertisement