ഓപ്പറേഷൻ റാണ വീണ്ടും യുവാവ് കഞ്ചാവുമായി പിടിയിൽ

112

ഇരിങ്ങാലക്കുട:വയനാട്ടിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കായി സംഘം ചേർന്ന് തൃശൂരിലേക്ക് എത്തിക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. രാജേഷ്.പി.ആറിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് വച്ച കഞ്ചാവ് ശേഖരം പിടികൂടി .റൂറൽ ജില്ലാ പോലീസിന്റെ K9 ഡോഗ് സ്ക്വോഡിലെ ചുണക്കുട്ടൻ 331-ാം നമ്പർ ഡോഗ് റാണയുടെ സഹായത്താലാണ് പരിശോധന നടത്തിയത് . കഞ്ചാവിന്റെ മണം കിട്ടിയാൽ റാണ പിടികൂടിയിരിക്കും. ഇരിങ്ങാലക്കുട കനാൽ ബെയ്സിൽ കണിയാപുരം വീട്ടിൽ ആന്റെണിയുടെ മകൻ ഫാബ്രിക് ചാണ്ടി എന്ന് വിളിക്കുന്ന ലിഹിൻ ആന്റെണി 27 വയസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്ന കഞ്ചാവ് റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ വർക്കിനെന്ന വ്യാജേന വർക്കിനാവശ്യമായ ടൂളുകൾ ബാഗിലാക്കി അതിനിടയിൽ കഞ്ചാവ് കടത്തി വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതി ഫാബ്രിക്കേഷൻ പണിക്കെന്ന വ്യാജേന വയനാട് പോയി വിൽപ്പനക്കായി കഞ്ചാവു കൊണ്ടുവന്ന സമയം പോലീസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. എസ്സ്.ഐ. അനൂപ് പി.ജി, എ .എസ്സ്.ഐ. ജസ്റ്റിൻ , വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ ,സി.പി. ഒ. വൈശാഖ് മംഗലൻ K9 ഡോഗ് സ്‌ക്വോഡ് അംഗങ്ങളായ സി.പി. ഒ മാരായ രാകേഷ് , ജോജോ, സുജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisement