മുരിയാട് പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

53

മുരിയാട്: പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരിടം എന്ന നിലയില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്‍ട്രല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യക്തിഗത കൗണ്‍സിലിംഗ്, ഗ്രൂപ്പ് കൗണ്‍സിലിംഗ്, കൗമാര സദസ്സുകള്‍ ,നിയമ ബോധവല്‍ക്കരണ സെമിനാറുകള്‍, അദാലത്തുകള്‍ ,കമ്പ്യൂട്ടര്‍ പരിശീലനം,കരിയര്‍ ഓറിയന്റേഷന്‍, ലൈബ്രറി തുടങ്ങിയ പ്രവര്‍ത്തനങ്ങളും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീജ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ‘ഗ്രാമകം’ പുസ്തകം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോസ്.ജെ. ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. സ്‌നേഹിത കൗണ്‍സിലര്‍ മീന പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് കെ.പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ കെ.യു ,ബ്ലോക്ക് മെമ്പര്‍മാരായ ഷീജ ശിവന്‍,വിപിന്‍, വാര്‍ഡ് മെമ്പര്‍മാരായ സുനില്‍കുമാര്‍ എം.എസ്., നിജി വത്സന്‍, വൃന്ദ കുമാരി, ജിനി സതീശന്‍, ശ്രീജിത്ത്പട്ടത്ത്,നിഖിതാ അനൂപ്, സരിത സുരേഷ് ,സേവ്യര്‍ , മനീഷ മനീഷ്, തോമസ് തൊകലത്ത്, മണി സജയന്‍, നിതാ അര്‍ജുനന്‍, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സിഡിഎസ് സെക്രട്ടറി സീത ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു .

Advertisement