ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.

56

ഇരിങ്ങാലക്കുട:സോളാർ കേസ് സിബിഐക്ക് കൈമാറിയ ഇടതുപക്ഷ സർക്കാറിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചക്കൊയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർമാരായ എം ആർ ഷാജു, ജെയ്സൺ പാറേക്കാടൻ, ബിജു പോൾ അക്കരക്കാരൻ, അവിനാശ് ഒ എസ്, എ സി സുരേഷ്, ഭരതൻ പൊന്തേകണ്ടത്ത്, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, ശ്രീരാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement